BUSINESS

വാട്സാപ്പിൽ ബ്രോ‍ഡ്കാസ്റ്റ് മെസേജുകൾക്ക് നിയന്ത്രണം; എന്താണ് ബ്രോഡ്കാസ്റ്റ് മെസേജ് എന്നറിയാമോ?


ന്യൂഡൽഹി ∙ ബ്രോ‍ഡ്കാസ്റ്റ് മെസേജുകൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി വാട്സാപ്. വ്യക്തികൾക്ക് ഒരു മാസം 30 ബ്രോ‍ഡ്കാസ്റ്റ് മെസേജുകൾ മാത്രമേ അയയ്ക്കാൻ സാധിക്കൂ എന്നാണ് പുതിയ പരിഷ്കാരം. എന്നാൽ ബിസിനസ് അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രതിമാസം 250 മെസേജുകൾ അയയ്ക്കാം. ഇതിനുശേഷം അയയ്ക്കുന്ന ഓരോ ബ്രോഡ്കാസ്റ്റ് മെസേജിനും നിശ്ചിത തുക ഈടാക്കാനും നീക്കമുണ്ട്. പുതിയ നിയന്ത്രണങ്ങൾ ഏതാനും മാസങ്ങൾക്കകം രാജ്യത്ത് നടപ്പാക്കും. കോൺടാക്ട് ലിസ്റ്റിലെ ഒന്നിലധികം ആളുകൾക്ക് ഒരേസമയം സന്ദേശം അയയ്ക്കാനാണ് ബ്രോഡ്കാസ്റ്റ് മെസേജ് ഉപയോഗിക്കുന്നത്. വ്യാജ സന്ദേശങ്ങളും തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനാണ് പുതിയ സംവിധാനമെന്ന് മെറ്റ അറിയിച്ചു. വ്യക്തിഗത ഉപയോക്താക്കൾക്ക് കൂടുതൽ ആളുകൾക്ക് കൂടുതൽ സന്ദേശങ്ങൾ അയയ്ക്കണമെങ്കിൽ, സ്റ്റാറ്റസ് അപ്ഡേറ്റുകളോ ചാനലുകളോ ഉപയോഗിക്കാമെന്ന് മെറ്റ വ്യക്തമാക്കി.


Source link

Related Articles

Back to top button