കുട്ടികള്‍ക്ക് വേണം പാന്‍ കാര്‍ഡ്, എങ്ങനെ എടുക്കും?

കുട്ടികള്‍ക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍) അത്യാവശ്യമാണ്. സാമ്പത്തികവും നിയമപരവുമായ വിവിധ ഇടപാടുകള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായി ഈ കാര്‍ഡ് ഉപയോഗിക്കാം. ആദായനികുതി നിയമത്തിലെ 160-ാം വകുപ്പ് പാന്‍ കാര്‍ഡ് യോഗ്യതയ്ക്ക് പ്രായപരിധിയൊന്നും വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് എടുക്കാവുന്നതാണ്.എന്തിന് പാൻ?പ്രത്യേക സാഹചര്യങ്ങളില്‍, പ്രാഥമികമായി സാമ്പത്തിക ഇടപാടുകളോ വരുമാന പ്രഖ്യാപനങ്ങളോ നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. അതായത്, ഷെയറുകളോ മ്യൂച്വല്‍ ഫണ്ടുകളോ പോലുള്ള നിക്ഷേപങ്ങളില്‍ കുട്ടിയെ നോമിനിയാക്കാന്‍ പദ്ധതിയുണ്ടെങ്കില്‍, മാതാപിതാക്കള്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഒരു പാന്‍ കാര്‍ഡ് എടുക്കണം. അവരുടെ പേരില്‍ രക്ഷിതാക്കള്‍ നേരിട്ട് നിക്ഷേപിക്കുകയാണെങ്കില്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അവർക്ക് പാന്‍ കാര്‍ഡ് ആവശ്യമാണ്.
Source link