CINEMA

കൊച്ചിയിൽ ആദ്യമായി ലഹരിക്കെതിരെ ഡ്രോൺ ഷോ; അതിഥികളായി മോഹൻലാലും പൃഥ്വിയും ആന്റണിയും


മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും അടങ്ങുന്ന എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം കൊച്ചിയിൽ ആദ്യമായി ലഹരി വിരുദ്ധ ക്യാംപെയ്നുമായി ബന്ധപ്പെട്ട്  ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. 250 ഡ്രോണുകളുടെ അകമ്പടിയിലാകും വർണശബളമായ ഈ ഷോ അരങ്ങേറുക. മാർച്ച് 26ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ഇൻഫോപാർക്ക് ജെയിൻ യൂണിവേഴ്സിറ്റിയാണ് വേദി.എമ്പുരാൻ ടീമും മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്നു നടത്തുന്ന ‘unite against ഡ്രഗ്സ് ’ എന്ന പത്തു ദിവസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ സമാപന പരിപാടിയായാണ് ഡ്രോൺ ഷോ അരങ്ങേറുന്നത്.  ഈ പരിപാടിയിൽ ലഹരിക്കെതിരെ ഒന്നിക്കാൻ പൊതുജങ്ങൾക്കും അവസരം ഉണ്ടാകും. ആദ്യം റജിസ്റ്റർ ചെയുന്ന 1000 ആളുകൾക്ക് ഡ്രോൺ ഷോ പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്നതിനായി…


Source link

Related Articles

Back to top button