മൊബൈല്‍ നമ്പർ ആക്ടീവല്ലേ? അതിലെ യുപിഐ ഐഡികള്‍ റദ്ദാക്കും

UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. വരുന്ന മാര്‍ച്ച് 31 നകം ഇത് നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി.ഡാറ്റാബേസ് പുതുക്കല്‍ ഇനി ആഴ്ച തോറുംഡാറ്റാബേസ് നിരന്തരം പുതുക്കുന്നതു സംബന്ധിച്ച് നേരത്തെ പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇക്കാരണത്താല്‍ ആക്ടീവല്ലാത്ത മൊബൈല്‍ നമ്പര്‍ UPI ഐഡിയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ NPCI യുടെ പുതിയ ഉത്തരവ് അനുസരിച്ച് ഡാറ്റാബേസുകള്‍ ആഴ്ച തോറും പുതുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകള്‍ പെട്ടെന്ന് തിരിച്ചറിയാനും ആ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ റദ്ദാക്കാനും കഴിയും. മൊബൈല്‍ നമ്പര്‍ റിവോക്കേഷന്‍ ലിസ്റ്റ് (MNRL), ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം (DIP) എന്നിവയുടെ ഉപയോഗത്തിലൂടെ ഇക്കാര്യത്തില്‍ കൃത്യത പുലര്‍ത്താനുമാവും.
Source link