ആ ശക്തിയുടെ കൃപയാൽ സുനിതയും സംഘവും ഭൂമിയിലെത്തി: ലക്ഷ്മി പ്രിയ

ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിന്റെ യാത്രയെക്കുറിച്ച് കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. ശാസ്ത്രമായിരുന്നു ശരിയെങ്കില്‍ എട്ട് ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്, ആ ശക്തിയുടെ കൃപയാല്‍ ഇത്രയധികം കോടി മനുഷ്യരുടെ പ്രാര്‍ഥനയാലാണ് അവര്‍ക്ക് മടങ്ങിവരാനായതെന്നും താരം പറഞ്ഞു.‘‘സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ. അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു. അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിക്കു മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർഥനയാൽ അവർ ഭൂമിയിലെത്തി.മുൻ ബഹിരാകാശ യാത്രിക കൽപന ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്?
Source link