ഗുരുവിനെ അറിയാൻ ഗുരുദേവ കൃതികൾ പഠിക്കണം: പ്രീതി നടേശൻ

വർക്കല: ശ്രീനാരായണ ഗുരുദേവൻ സാക്ഷാൽ പരബ്രഹ്മം തന്നെയാണെന്നും ഗുരുവിനെ അറിയാൻ ഗുരുദേവ കൃതികൾ പഠിക്കണമെന്നും എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. മൾടി ഡിസിപ്ലിനറി ത്രിദിന അന്തർദേശീയ സെമിനാറിന്റെ ഭാഗമായി സമകാലിക സമൂഹത്തിൽ ഗുരുദേവ ദർശനങ്ങൾ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ ശിവഗിരി ശ്രീനാരായണ കോളേജിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ.
സമകാല ലോകത്ത് ഗുരുദേവദർശനത്തിലൂടെ മനുഷ്യന് തന്റെ മനസിനെ പാകപ്പെടുത്തി സന്തോഷത്തോടെ ജീവിക്കാൻ കഴിയും. ഗുരുദേവദർശന പ്രചാരണം ഓരോ മനുഷ്യന്റെയും ധർമ്മമാണ്. ഗുരുവിന്റെ ഏകലോക മാനവിക ദർശനം ഒരു മതത്തിന്റെയും ചട്ടക്കൂട്ടിൽ നിൽക്കുന്നതല്ലെന്നും പ്രീതി നടേശൻ പറഞ്ഞു.
പ്രിൻസിപ്പൽ ഡോ.എസ് .ഷീബ അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്. ആർ .എം, എസ്.എൻ.ഡി.പി.യോഗം ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സീമ , വൈസ് പ്രസിഡന്റ് പ്രസന്നകുമാരി , യൂത്ത് മൂവ്മെന്റ് കോ- ഓർഡിനേറ്റർ ബോബി , കൺവീനർ രജനു, ചെയർമാൻ അനൂപ്, എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ ജി.ശിവകുമാർ, .യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള , കൗൺസിലർമാരായ ഡി.ചിത്രാംഗദൻ, സന്തോഷ് , ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ. ശ്രീരഞ്ജിനി എസ്. സി തുടങ്ങിയവർ പങ്കെടുത്തു. മലയാള വിഭാഗം അസി. പ്രൊഫ. ഡോ.വി.സിനി സ്വാഗതവും സെമിനാർ കോ -ഓർഡിനേറ്റർ ഡോ.പ്രീത കൃഷ്ണ നന്ദിയും പറഞ്ഞു.
Source link