CINEMA
‘ലേഡി ജോൺ വിക്ക്’; തീപ്പൊരി ട്രെയിലറുമായി ‘ബല്ലെറീന’ ട്രെയിലർ

ജോൺ വിക്ക് സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ലെൻ വൈസ്മാൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ‘ബല്ലെറീന’ ട്രെയിലർ എത്തി. അനാ ഡെ അർമാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജോൺ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയാണ്. ജോൺവിക്ക് 3, ജോൺവിക്ക് 4 സിനിമകളുടെ കഥാപശ്ചാത്തലത്തിനിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. ബല്ലെറീനയിൽ അതിഥി േവഷത്തിൽ ജോൺ വിക്കും എത്തുന്നുണ്ട്.ജോൺ വിക്കിനെപ്പോെല തന്നെ സിൻഡിക്കേറ്റുകളുടെ നിയമം തെറ്റിക്കുന്ന ഹിറ്റ് വുമൻ ആയ ബല്ലെറീനയുടെ കഥയാണ് സിനിമ പറയുന്നത്. ഒരു ഘട്ടത്തിൽ ബല്ലെറീനയെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കുന്നത് ജോൺ വിക്ക് ആണ്.
Source link