MANORAMA ONLINE ELEVATE പൊന്നോമനകൾക്ക് പോഷക ഭക്ഷണം; പെറ്റ് ഫുഡ് രംഗത്ത് മത്സരം കൊഴുപ്പിച്ച് മലയാളിക്കമ്പനി ഇൻവിഗ്രോ

ആഗോള വമ്പന്മാർ അരങ്ങുവാഴുന്ന പെറ്റ് ഫുഡ് നിർമാണ, വിതരണരംഗത്ത് മത്സരം കൊഴുപ്പിക്കുകയാണ് ഒരു മലയാളിക്കമ്പനി. നാവികസേനയിൽ നിന്നു വിരമിച്ച കൊല്ലം സ്വദേശി ടോംസ് മാത്യു, മനസ്സിൽ മായാതെ കിടന്ന സംരംഭക മോഹം സാക്ഷാത്കരിച്ച് സ്ഥാപിച്ച ഇൻവിഗ്രോ പെറ്റ്സ് ഫുഡ് ആണ് വിപണിയിൽ പുതുചലനം സൃഷ്ടിക്കുന്നത്. കൊല്ലം ജില്ലയിലെ പിറവന്തൂർ പഞ്ചായത്തിലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഇൻവിഗ്രോ, നിരവധി മികവുകളുമായി റീട്ടെയ്ൽ സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപനയാണ് കൈവരിക്കുന്നതും.സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയാണ് ഇൻവിഗ്രോ പെറ്റ്സ് ഫുഡ് ടീം സ്വന്തമാക്കിയത്. പുറമേ, കമ്പനിയുടെ തുടർ വളർച്ചയ്ക്കും വിൽപന വളർച്ചയ്ക്കുമുള്ള പിന്തുണയും നേടി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-3 ഇവിടെ കാണാം (Click Here).പെറ്റ് ഫുഡ് ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട് വിദേശത്ത് പ്രവർത്തിക്കുന്ന ബന്ധുവിൽ നിന്നാണ് പെറ്റ് ഫുഡ് രംഗത്തെ സാധ്യതകളെ കുറിച്ച് ടോംസ് മാത്യു അറിയുന്നത്. വിശദമായ പഠനങ്ങൾക്കുശേഷം 2016ൽ വിദേശ മെഷീനറികൾ ഇറക്കുമതി ചെയ്തു. 2017ൽ ഇൻവിഗ്രോ എന്ന ബ്രാൻഡ് നാമത്തിൽ കമ്പനി തുടങ്ങി. വ്യത്യസ്ത ചേരുവകളുമായി നിർമാണത്തിലും പായ്ക്കിങ്ങിലും വിലയിലും മികവും ആകർഷകത്വവും പുലർത്തിയതോടെ ഇൻവിഗ്രോയുടെ ഉൽപന്നങ്ങൾ അതിവേഗം വിപണി പിടിച്ചു.
Source link