‘എമ്പുരാന്‍ ട്രെയിലർ കണ്ടു, ഇനി ഞാന്‍ എന്തുചെയ്യുമെന്ന്’ തരുണ്‍; മറുപടിയുമായി പൃഥിരാജ്

പൃഥ്വിരാജുമായുള്ള രസകരമായ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. ‘എമ്പുരാൻ’ ട്രെയിലർ കണ്ട ശേഷം പൃഥ്വിരാജിന് തരുൺ അയച്ച മെസേജ് ആണ് സ്ക്രീൻഷോട്ടിൽ കാണാനാകുക.‘‘ഇനി ഞാൻ എന്ത് ചെയ്യും’’ എന്നാണ് ആണ് ട്രെയിലർ കണ്ടതിന് ശേഷം തരുൺ മൂർത്തി പൃഥ്വിരാജിനോടു പറഞ്ഞത്. ‘‘”അയ്യോ, ഞാൻ വ്യക്തിപരമായി വളരെ ആകാംക്ഷയോടെ നിങ്ങളുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്’’, എന്നായിരുന്നു തരുണിന് പൃഥ്വിരാജിന്റെ മറുപടി. ഫാൻ ബോയ്സ് ചാറ്റ് എന്ന തലക്കെട്ടോടെയാണ് തരുൺ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്റെ ട്രെയിലർ അര്‍ദ്ധരാത്രിയാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ആരാധകർ ഏറെ ആവേശത്തോടെയാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവ് സ്വീകരിച്ചത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ കാണുമ്പോൾ വ്യക്തം.
Source link