പിന്നാക്ക വിഭാഗ കമ്മിഷൻ അദ്ധ്യക്ഷന്റെ കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശശിധരന്റെ സേവന കാലാവധി 3വർഷത്തേക്ക് നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാർച്ച് 13മുതൽ പ്രാബല്യമുണ്ടാവും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ടി.ജി ഉല്ലാസ് കുമാറിനെയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി കെ. ലക്ഷ്മി നാരായണനെയും പുനർനിയമിക്കും.


Source link
Exit mobile version