ടൊവീനോ വില്ലനോ ? സയീദിന്റെ അനുജൻ ആര് ? എമ്പുരാൻ ട്രെയിലർ ഡീകോഡിങ്

കുന്നോളം പ്രതീക്ഷിച്ചാലേ കുന്നിക്കുരുവോളമെങ്കിലും കിട്ടൂ എന്നാണ് പഴഞ്ചൊല്ലെങ്കിലും കുന്നോളം പ്രതീക്ഷിച്ച പ്രേക്ഷകർക്ക് വാനോളം ആവേശം കൊടുത്തു കൊണ്ടാണ് എമ്പുരാന്റെ ട്രെയിലർ എത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന ആമുഖത്തിന് അപ്പുറത്ത് ആകാംക്ഷയും ആവേശവും സമാസമം നിറയ്ക്കുന്ന അതിഗംഭീര സൂപ്പർ ആക്‌ഷൻ സിനിമയാണ് എമ്പുരാനെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു. ലൂസിഫറിന്റെ പ്രീക്വൽ ആണ് എമ്പുരാൻ എന്നാണ് ആദ്യമൊക്കെ പറഞ്ഞിരുന്നതെങ്കിലും പ്രീക്വലോ സീക്വലോ അല്ല മറിച്ച് ലൂസിഫറിന് മുമ്പും പിമ്പുമുള്ള എല്ലാ കാലങ്ങളിലെയും കഥയാണ് ഇൗ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ജതിൻ രാംദാസിന് ചുവടു പിഴയ്ക്കുന്നോ?‘എന്റെ മക്കളല്ല എന്റെ പിന്തുടർച്ചക്കാർ. എന്നെ പിന്തുടരുന്നവർ ആരാണോ അവരാണ് എന്റെ മക്കൾ’– പി.കെ രാംദാസിന്റെ ഈ വാക്കുകളോടെയാണ് എമ്പുരാന്റെ ലോകം പ്രേക്ഷകർക്കു മുമ്പിൽ അനാവൃതമാകുന്നത്. ലൂസിഫറിൽ മരിച്ചു പോകുന്ന പി.കെ രാംദാസിന് എമ്പുരാനിലും ഇടമുണ്ടാകുന്നത്, സിനിമ നടക്കുന്ന കാലഘട്ടത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. അതായത് എമ്പുരാന്റെ കഥ ലൂസിഫറിന്റെ കഥ നടക്കുന്ന കാലത്തും അതിനു മുൻപും വർത്തമാനകാലത്തിലൂടെയുമാകും വികസിക്കുന്നത്. പി.കെ രാംദാസിന്റെ സ്മൃതിദിനത്തിൽ ജതിൻ രാംദാസ് എന്ന ടൊവീനോ നടത്തുന്ന ഒരു പ്രസംഗം ട്രെയിലറിൽ കാണിക്കുന്നുണ്ട്.
Source link