ഹോളിവുഡ് സിനിമകളോട് കിടപിടിക്കും: ‘എമ്പുരാൻ’ ട്രെയിലർ കട്ട് ചെയ്ത് ഡോൺ മാക്സ് പറയുന്നു


‘എമ്പുരാന്റെ’ ത്രസിപ്പിക്കുന്ന ട്രെയിലർ തയാറാക്കിയത് സംവിധായകനും എഡിറ്ററുമായ ഡോൺ മാക്സ് ആണ്. ലൂസിഫര്‍ സിനിമയുടെ ട്രെയിലർ കട്ട് ചെയ്തതും ഡോൺ മാക്സ് തന്നെയായിരുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള സിനിമയാണ് ‘എമ്പുരാനെ’ന്നും പൃഥ്വിരാജിനെപ്പോലൊരു സംവിധായകനു മാത്രമാണ് ഇങ്ങനെയൊരു വലിയ സിനിമ മേക്ക് ചെയ്തെടുക്കാൻ സാധിക്കൂ എന്നും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഡോൺ മാക്സ് പറഞ്ഞു.‘‘ഒരുപാട് ഫ്രീഡം തരുന്ന ആളാണ് പൃഥ്വിരാജ്. ഞങ്ങള്‍ തമ്മിലുള്ള വേവ് ലെങ്തും കൃത്യമാണ്. പറയുന്ന കാര്യങ്ങൾ വളരെ കൃത്യതയോടെ പൃഥ്വി പറയൂ. ഈ മൂഡ് ആണ് വേണ്ടതെന്ന് പറയും. ആദ്യം നമ്മളൊരു വേർഷൻ ചെയ്യും, അതിനുശേഷം അതിലൊരു നരേഷൻ തന്ന്, ഇതാണ് വേണ്ടതെന്നു പറയും. പിന്നീട് അതിൽ ചർച്ചകൾ നടത്തി, ഫൈൻ ട്യൂൺ ചെയ്താണ് ഫൈനൽ ഔട്ടിലേക്കെത്തുന്നത്. ‘ലൂസിഫർ’ ട്രെയിലറും ഒരുപാട് സമയമെടുത്താണ് കട്ട് ചെയ്തത്. എമ്പുരാൻ ഒരു വലിയ സിനിമയാണ്. അതുകൊണ്ട് തന്നെ ഇതിലെ ഓരോ സീൻസിലും ഏതൊക്കെ പുറത്തുവിടണം, വിടണ്ട എന്നതൊക്കെ കൃത്യമായി പൃഥ്വി പറഞ്ഞു തന്നിരുന്നു.


Source link

Exit mobile version