CINEMA

ട്രെയിലറിലും മുഖം മറച്ച് പ്രധാന വില്ലൻ; ആരാണ് ഈ നടൻ?


‘എമ്പുരാൻ’ ട്രെയിലർ തരംഗമായി മാറുമ്പോൾ പ്രേക്ഷകർ തിരയുന്നത് ആ വില്ലൻ ആരാണെന്നാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള അണിയറക്കാരുടെ പോസ്റ്ററിലും ഇതേ വില്ലനെയായിരുന്നു പോസ്റ്ററിൽ അവതരിപ്പിച്ചത്. അതും മുഖം മറച്ച്. ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വെളുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന വ്യക്തി ആരാണ്? എന്നായി ചർച്ച. ഇപ്പോൾ ട്രെയിലർ ഇറങ്ങുമ്പോഴും ആ കഥാപാത്രത്തിന്റെ മുഖം മാത്രം കാണിക്കുന്നില്ല. എന്നാൽ ആ ചുവന്ന ഡ്രാഗൺ ചിഹ്നം അയാളുടെ വസ്ത്രത്തിനു പുറകിൽ കാണാം.സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രം.


Source link

Related Articles

Back to top button