ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ നിർത്തലാക്കാൻ ട്രംപ്; ഉത്തരവിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. മുമ്പ് ട്രംപും ഉപദേഷ്ടാവ് ഇലോൺ മസ്‌കും കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സർക്കാർ പരിപാടികളും യുഎസ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് പോലുള്ള സ്ഥാപനങ്ങളും നിർത്തലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കും ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷന്റെ നിർത്തലാക്കലെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ നിർത്തലാക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങുക. അമേരിക്കക്കാർ ആശ്രയിക്കുന്ന സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുടെ ഫലപ്രദവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Source link