KERALAM
സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്‌പെൻഷൻ

കൊല്ലം: ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപക നിയമനത്തിന് 20 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ മുൻ എം.പിയും മുതിർന്ന സി.പി.ഐ നേതാവുമായ ചെങ്ങറ സുരേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ചേർന്ന സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായിരിക്കെ ബോർഡിന് കീഴിലുള്ള കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് കണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്. നിലവിൽ സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ അംഗമാണ് സുരേന്ദ്രൻ.
Source link