KERALAMLATEST NEWS
സിനിമ: ഫെബ്രുവരി നഷ്ടം 51.67 കോടി

കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയിൽ മലയാളസിനിമയുടെ നഷ്ടം 51.67 കോടി രൂപ. 75.55 കോടി ചെലവഴിച്ച 17 സിനിമകൾക്ക് ലഭിച്ച തിയേറ്റർ വരുമാനം 23.55 കോടി മാത്രം. ഫെബ്രുവരിയിൽ റിലീസ് ചെയ്ത നാലു സിനിമ മാത്രമാണ് ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് കണക്ക് പുറത്തുവിട്ടത്. 11 കോടി ലഭിച്ച ഓഫീസർ ഓൺ ഡ്യൂട്ടിയാണ് ഏറ്റവുമധികം വരുമാനം നേടിയത്. 13 കോടിയാണ് നിർമ്മാണച്ചെലവ്. 1.60 കോടി രൂപ മുടക്കിയെങ്കിലും പതിനായിരം രൂപ മാത്രം തിരിച്ചുകിട്ടിയ ലവ് ഡേലാണ് ഏറ്റവും പിന്നിൽ. ഒരെണ്ണത്തിന്റെ കണക്ക് ലഭ്യമായിട്ടില്ല.
Source link