LATEST NEWS

പ്രധാന അധ്യാപകനെ കള്ളപ്പരാതിയിൽ കുടുക്കി ലക്ഷങ്ങൾ തട്ടാൻ പദ്ധതി; പിടിഎ പ്രസിഡന്റും സംഘവും അറസ്റ്റിൽ


കൊച്ചി ∙ ഈ മാസം വിരമിക്കാനിരിക്കുന്ന പ്രധാന അധ്യാപകനെതിരെ കള്ളപ്പരാതികൾ നൽകി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്കൂളിലെ പിടിഎ പ്രസിഡന്റ് ഉൾപ്പെടെ നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, പിടിഎ അംഗം അല്ലേഷ്, മുൻ അംഗം പ്രസാദ്, ആറ്റിങ്ങലിലെ ഇരുചക്ര വാഹന ഷോറൂം മാനേജരായ രാകേഷ് റോഷൻ എന്നിവരെയാണ് എറണാകുളം മധ്യമേഖല വിജിലൻസ് സംഘം പിടികൂടിയത്. ബുധനാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്കൂൾ ഫണ്ടിൽ തിരിമറി നടത്തുന്നുവെന്ന് ആരോപിച്ച് പിറവം പാലച്ചുവട് സ്വദേശിയായ പ്രസാദ്, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസുകളിലേക്ക് പ്രധാന അധ്യാപകനെതിരെ കള്ളപ്പരാതികൾ അയച്ചിരുന്നെന്ന് വിജിലൻസ് വ്യക്തമാക്കി. ഇതിന്മേൽ ജില്ലാ എഡ്യൂക്കേഷൻ ഓഫിസർ അന്വേഷണവും നടത്തി. തുടർന്ന് ബിജു തങ്കപ്പനും അല്ലേഷും പ്രധാന അധ്യാപകനെ പരാതിക്കാരനായ പ്രസാദിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ‍ വിചാരിച്ചാൽ മാത്രമേ പരാതി തീർപ്പാക്കാൻ കഴിയൂ എന്നും ഇതിനായി തിരുവനന്തപുരത്ത് ചെല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് കഴിഞ്ഞ മാസം 27ന് പരാതിക്കാരൻ തനിച്ചും മറ്റുള്ളവർ അവരുടെ കാറിലും തിരുവനന്തപുരത്തെത്തി ഒരു ഹോട്ടലിൽ വച്ച് ഉന്നത ഉദ്യോഗസ്ഥനെന്ന് പറഞ്ഞയാളെ കാണുകയും ചെയ്തു. വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുമെന്നും അതിനാൽ മറ്റു ചില ഉദ്യോഗസ്ഥരെ കാണേണ്ടതുണ്ടെന്നും ഭീഷണിപ്പെടുത്തി പ്രധാന അധ്യാപകനിൽ നിന്ന് ഉദ്യോഗസ്ഥൻ 5000 രൂപ ഗൂഗിൾ പേ മുഖേന വാങ്ങിച്ചു. യാത്രാ ചെലവിനത്തിലും മറ്റും 25,000 രൂപ ബിജു തങ്കപ്പനും കൂട്ടരും ഗൂഗിൾ പേ വഴിയും വാങ്ങിച്ചു. ‌


Source link

Related Articles

Back to top button