കുറഞ്ഞ മൂല്യമുള്ള യുപിഐ ഇടപാടുകൾക്ക് ഇൻസെന്റീവ്

ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷത്തേക്ക് ചെറുകിട മൂല്യമുള്ള യുപിഐ ഇടപാടുകൾക്കുള്ള 1500 കോടി രൂപയുടെ ഇൻസെന്റീവ് പദ്ധതി ദീർഘിപ്പിക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചെറുകിട വ്യാപാരികൾക്ക് 2,000 രൂപ വരെയുള്ള ഇടപാടുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഇൻസെന്റീവ് പദ്ധതി. ഈ പദ്ധതി 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള ഒരു വർഷത്തേക്ക് (മുൻകാല പ്രാബല്യത്തോടെ) നടപ്പിലാക്കും. പദ്ധതി അടുത്ത വർഷത്തേക്കു കൂടി തുടരുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിയിലൂടെ ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും 0.15% ഇൻസെന്റീവ് ലഭിക്കും. ഒൗദ്യോഗിക കണക്കുകൾ പ്രകാരം, ഡിജിറ്റൽ ഇടപാടുകൾ കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ വർധിച്ചു. മൊത്തം ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ 2021-22 സാന്പത്തിക വർഷത്തിൽ 8,839 കോടിയിൽ നിന്ന് 2023-24 സാന്പത്തിക വർഷത്തിൽ 18,737 കോടിയായി ഉയർന്നു. സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 46 ശതമാനം ഉയർന്നു. പ്രധാനമായും യുപിഐ വഴിയായിരുന്നു വളർച്ച. 2021-22 സാന്പത്തിക വർഷത്തിൽ 4,597 കോടി ഇടപാടുകളിൽ നിന്ന് 2023-24 സാന്പത്തിക വർഷത്തിൽ 13,116 കോടി ഇടപാടുകളായി വർധിച്ചു.
2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയിൽ 2,000 രൂപയിൽ കൂടുതൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് ഒരു ഇൻസെന്റീവും ലഭിക്കില്ല. ഡിജിറ്റൽ ഇടപാടുകളിലേക്ക് പൂർണമായും മാറാൻ ഇപ്പോഴും മടിക്കുന്ന ചെറുകിട ബിസിനസുകളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി. ഇൻസെന്റീവ് പദ്ധതിയിലൂടെ കുറഞ്ഞ മൂല്യമുള്ള യുപിഐ ഇടപാടുകൾ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് ഈ നീക്കം പ്രാദേശിക കടകളിൽ തടസമില്ലാതെയും സൗജന്യമായും ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്നു. ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും 0.15% സർക്കാർ ഇൻസെന്റീവ് ലഭിക്കുന്നതിലൂടെ അധിക ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ യുപിഐ പേയ്മെന്റുകൾ സ്വീകരിക്കാനാകും.

Source link