സംസ്ഥാനത്ത് പുതിയ തട്ടിപ്പ്; ‘ഡെഡ് മണി’ തട്ടിപ്പിനിരയായ പ്രവാസിക്ക് നഷ്ടമായത് 45 ലക്ഷം, പ്രതികൾ സഹോദരനും സഹോദരിയും

തൃശൂർ: അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ സ്വത്തും നിക്ഷേപവും കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് പുതിയ തട്ടിപ്പ്. തൃശൂരിൽ ‘ഡെഡ് മണി’ തട്ടിപ്പിൽ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിലാണ് കേസെടുത്തത്.

5000 രൂപ മുടക്കിയാൽ ഒരുകോടി രൂപവരെ കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും പണം വാങ്ങി. തട്ടിപ്പിനിരയായ പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനന് നഷ്ടപ്പെട്ടത് 45 ലക്ഷം രൂപയാണ്. ദീർഘകാലമായി നിക്ഷേപം നടത്തുകയായിരുന്നുവെന്നാണ് മോഹനൻ പറഞ്ഞത്.


Source link
Exit mobile version