ട്രോപിക്കാനയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഉപഭോക്താക്കളുടെ രുചി മാറുന്നു, ഇന്ത്യയിലോ?


അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ട്രോപിക്കാനയ്ക്കും അടിപതറുന്നു എന്ന് റിപ്പോർട്ടുകൾ. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പാനീയമായ ട്രോപിക്കാനയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക പ്രതിസന്ധി കൂടുതലായതിനാൽ, കമ്പനി പാപ്പരാകുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഓറഞ്ച് ജ്യൂസിന് പേരുകേട്ട ഈ  കമ്പനി, ഓറഞ്ചു കൃഷിയിലുണ്ടായ പ്രതിസന്ധി മൂലം  ഒന്നിലധികം മേഖലകളിൽ വെല്ലുവിളികൾ നേരിടുന്നു. ട്രോപ്പിക്കാന ബ്രാൻഡ് ഗ്രൂപ്പിന്റെ വിൽപ്പനയും ലാഭവും കഴിഞ്ഞ  വർഷങ്ങളിൽ രാജ്യാന്തര വിപണിയിൽ  കുത്തനെ ഇടിഞ്ഞു എന്ന് കണക്കുകൾ കാണിക്കുന്നു.കൂടിയ വില, മത്സരം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രവണതകൾ എന്നിവയാണ്  ട്രോപ്പിക്കാനയെ ബാധിച്ചത്.


Source link

Exit mobile version