KERALAM

തൊടുപുഴയിൽ ഒമ്പതാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ; രക്ഷിതാക്കൾ വഴക്കുപറഞ്ഞതാണ് കാരണമെന്ന് സംശയം

ഇടുക്കി: തൊടുപുഴ കാഞ്ചിയാറിൽ ഒമ്പതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരിക്കോട് ചിറയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായ ഷിജുവിന്റെ മകൻ ഗോകുലാണ് (14) മരിച്ചത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. രക്ഷിതാക്കൾ വഴക്ക് പറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്‌തതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഫോണുപയോഗത്തിന്റെ പേരിലും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു മരണം. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി പരിശോധിച്ചപ്പോൾ അടുക്കളയുടെ ഭാഗത്തായി കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


Source link

Related Articles

Back to top button