KERALAMLATEST NEWS
കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പാലാ ഇടമറ്റത്ത് ആണ് സംഭവം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. മറ്റൊരു മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് അമലിന്റെ തലയിലേയ്ക്ക് വീഴുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
Source link