വിലങ്ങാട് പ്രകൃതിദുരന്തം: റവന്യു റിക്കവറി നടപടികള്‍ക്കു മൊറട്ടോറിയം


തിരുവനന്തപുരം ∙ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യു റിക്കവറി നടപടികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വായ്പകളിലും വിവിധ സര്‍ക്കാര്‍ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും ഒരു വര്‍ഷത്തേക്കാണ് ഇളവ്.  1968ലെ കേരള റവന്യൂ റിക്കവറി ആക്ട് സെക്‌ഷന്‍ 83ബി പ്രകാരമാണ് ഇളവ്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലാണു ബാധകമാവുക.


Source link

Exit mobile version