ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം: നവ്യ നായരെ പ്രശംസിച്ച് ഭാമ

നടി നവ്യ നായരെ പ്രശംസിച്ച് ഭാമ. ഗുരുവായൂർ അമ്പലത്തിൽ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യ നായരെ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഭാമയുടെ പ്രതികരണം. ‘ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം’ എന്നായിരുന്നു ഈ ചിത്രം പങ്കുവച്ച് ഭാമ കുറിച്ചത്.രണ്ടുദിവസം മുൻപ് നടന്ന നൃത്തപരിപാടിക്കിടെയായിരുന്നു വികാരനിർഭരമായ നിമിഷം അരങ്ങേറിയത്. നൃത്തം ചെയ്യുന്നതിനിടയിൽ വികാരാധീനയായ നടി നവ്യ നായരെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടിയുടെ അരികിലേക്ക് എത്താൻ ശ്രമിക്കുകയായിരുന്നു അവർ. ഇതു കണ്ട നവ്യ, മുത്തശ്ശിയെ തന്നോടു ചേർത്ത് ആശ്വസിപ്പിച്ചു. നവ്യയും മുത്തശ്ശിയുടെ കൈകളിൽ പിടിച്ച് മുഖത്തോട് ചേർത്തു. വികാരാധീനമായ ഈ രംഗം കണ്ടു കാണികളും കണ്ണീരണിഞ്ഞു.
Source link