പ്രതിദിനം 1,000 രൂപ വരുമാനം, റിസ്ക് കുറവ്; വനിതകൾക്ക് അനുയോജ്യം ഈ ബിസിനസ് മാതൃക

ദീപ്തി സുബിൻ വളരെ റിസ്കു കുറഞ്ഞ രീതിയിലാണ് ബിസിനസ് ചെയ്യുന്നത്. ദീപ്തിയും മറ്റു രണ്ടു പേരും കൂടി സ്വയംതൊഴിൽ എന്ന ലക്ഷ്യത്തോടെ ഒരു ഗ്രൂപ്പ് സംരംഭമാണു തുടങ്ങിയത്. സ്വന്തമായി വരുമാനം ആഗ്രഹിക്കുന്ന വനിതകൾക്കു പിന്തുടരാവുന്ന ഉത്തമ മാതൃകകൂടിയാണ് ദീപ്തിയുടേത്. ഒറ്റപ്പാലത്തിനടുത്തു പുത്തൂരിൽ ‘കൃത ടെയ്‌ലറിങ്’ എന്ന സംരംഭമാണ് ഇവർ നടത്തുന്നത്. ബിസിനസിന്റെ ലാഭനഷ്ടങ്ങൾ ഇവിടെ പ്രശ്നമാകുന്നില്ല. മറിച്ച് ജോലി ചെയ്യുന്നതിനനുസരിച്ച് കൂടുതൽ വരുമാനം ലഭിക്കുമെന്ന മെച്ചവുമുണ്ട്. എന്താണ് ബിസിനസ്?അടിസ്ഥാനപരമായി തയ്യൽജോലിയാണ് ചെയ്യുന്നത്. പക്ഷേ, തുണിത്തരങ്ങൾക്കു പകരം ജ്യൂട്ട് ബാഗ്, ബിഗ്ഷോപ്പർ ബാഗ്, നോൺ വൂവൻ ബാഗ് എന്നിവയാണു നിർമിക്കുന്നത്. ബിഗ്ഷോപ്പർ ബാഗുകളാണു കൂടുതലായും തയ്ക്കുന്നത്. എന്നാല്‍ നേരിട്ട് ഓർഡറെടുക്കുകയോ ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയോ ചെയ്യുന്നില്ല. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ബാഗ് സ്റ്റിച്ച് ചെയ്തു നൽകുന്നതാണു രീതി. അതുകൊണ്ടുതന്നെ വിൽപനയുമായി ബന്ധപ്പെട്ട റിസ്കുകൾ ഒന്നുംതന്നെയില്ല,
Source link