BUSINESS

GOLD PRICE RECORD മിന്നൽ സ്വർണം! ഇന്നും റെക്കോർഡ് തകർന്നു; വെള്ളിക്കും ‘പൊന്നുംവില’, കുതിപ്പിന് വളമിട്ട് യുദ്ധവും പലിശയും


ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവിലയുടെ (Gold rate) റെക്കോർഡ് തേരോട്ടം തുടരുന്നു. വെള്ളിക്കും വില കുതിക്കുകയാണ്. സ്വർണവില കേരളത്തിൽ (Kerala Gold Price) ഇന്നു ഗ്രാമിന് 40 രൂപ വർധിച്ച് 8,290 രൂപയായി. 320 രൂപ ഉയർന്ന് 66,320 രൂപയാണ് പവൻവില. രണ്ടും സർവകാല ഉയരം. ഇന്നലെ കുറിച്ച ഗ്രാമിന് 8,250 രൂപയും പവന് 66,000 രൂപയുമെന്ന റെക്കോർഡ് ഇനി പഴയകഥ. ഇന്നലെയും ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.18 കാരറ്റ് സ്വർണവിലയും റെക്കോർഡ് ഭേദിച്ചു. ചില കടകളിൽ വില ഗ്രാമിന് 30 രൂപ ഉയർന്ന് 6,840 രൂപയായപ്പോൾ മറ്റു ചില കടകളിൽ 20 രൂപ കൂടി 6,810 രൂപയിലാണ് വ്യാപാരം. സ്വർണത്തിന്റെ കുതിപ്പ് വെള്ളിക്കും ആവേശമാകുന്നു. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒരു രൂപ ഉയർന്ന് 112 രൂപയായി. ചില കടകളിൽ വില മാറ്റമില്ലാതെ 111 രൂപ തന്നെ. വൈദ്യുത വാഹന നിർമാണരംഗത്തു നിന്നുൾപ്പെടെ അസംസ്കൃത വസ്തു എന്ന നിലയിൽ മികച്ച ഡിമാൻഡ് കിട്ടുന്നതും വെള്ളിവിലയെ സ്വാധീനിക്കുന്നുണ്ട്.സ്വർണക്കുതിപ്പിന് വളമിട്ട് യുദ്ധവും പലിശയും


Source link

Related Articles

Back to top button