KERALAM

ബി. സന്ധ്യയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കവിയുടെ രാഷ്ട്രീയം നീതിയുടെ രാഷ്ട്രീയമാണെന്ന് ഐ.എം.ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ. വാൽമീകിയുടെ കാലം മുതൽ അങ്ങനെയാണ്. നീതിയുടെ പ്രവാചകനാണ് കവിയെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി.ജി.പി ഡോ.ബി.സന്ധ്യയുടെ ‘സംയകം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി ഏഴാച്ചേരി രാമചന്ദ്രൻ റാണി മോഹൻദാസിന് നൽകിയാണ് കവിതാസമാഹാരം പ്രകാശനം ചെയ്തത്.

സാഹിത്യ രചനയുടെ കാര്യത്തിലും പി.ആർ വർക്ക് നടക്കുന്നുണ്ടെന്നും ഈ പ്രവണത മലയാള സാഹിത്യത്തിന് ഗുണം ചെയ്യില്ലെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ പ്രൊഫ.ജോർജ് ഓണക്കൂർ പറഞ്ഞു. ബി.സന്ധ്യയുടെ മാതാവ് കാർത്ത്യായനി അമ്മ ഭദ്രദീപം തെളിച്ച ചടങ്ങിൽ ജോസഫ് സാർത്തോ പി.എ, രജികുമാർ തെന്നൂർ, ബിന്നി സാഹിതി എന്നിവർ സംസാരിച്ചു.


Source link

Related Articles

Back to top button