INDIA
‘സുനിത വില്യംസ് ഉടൻ ഇന്ത്യയിലെത്തും; കുടുംബവുമായി അവധിക്കാലം ആഘോഷിക്കും’

ന്യൂഡൽഹി ∙ 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതിൽ അതീവ സന്തോഷവതിയെന്ന് അടുത്ത ബന്ധു ഫാൽഗുനി പാണ്ഡ്യ. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഫാൽഗുനി പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്. കുടുംബവുമായി ധാരാളം സമയം സുനിതയ്ക്ക് ചെലവിടാനാകും എന്നാണ് പ്രതീക്ഷയെന്നും ഫാൽഗുനി പറഞ്ഞു. സുനിത നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണെന്ന് ഫാൽഗുനി പറയുന്നു. സാഹചര്യങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് സുനിത. എല്ലാം നന്നായി നടക്കാൻ ഇടയാക്കിയതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. സുനിത വില്യംസിന്റെ ജന്മദിനത്തിൽ മധുരപലഹാരമായ കാജു കട്‌ലി അയച്ചിരുന്നതായും ഫാൽഗുനി പറഞ്ഞു.
Source link