കൊടും ചൂടിൽ വറചട്ടിയിലേക്ക് കേരളം; കൊള്ളയടിക്കാൻ കെഎസ്ഇബി, ഏപ്രിൽ മുതൽ രണ്ടുതരം നിരക്കു വർധന

കൊടുംചൂടിൽ എല്ലാവരുടെയും വൈദ്യുതി ബില്ല് കുതിക്കുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുംവിധം കെഎസ്ഇബി ഏപ്രിൽ മുതൽ രണ്ടുതരത്തിൽ വില വർധിപ്പിക്കാനൊരുങ്ങുന്നു. ചൂട് ചുട്ടുപൊള്ളിക്കുന്നതിനാൽ വരും മാസങ്ങളിൽ കേരളം വറചട്ടിയിലാകും; ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും. പക്ഷേ, ജാഗ്രത പാലിച്ചില്ലെങ്കിൽ കാലിയാകുന്നത് നിങ്ങളുടെ പോക്കറ്റായിരിക്കും. കാരണം ഏപ്രിൽ ഒന്നുമുതൽ രണ്ടുതരം നിരക്കു വർധന നടപ്പാക്കുകയാണ് വൈദ്യുതി ബോർഡ്.കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി ചാർജ് കൂട്ടിയപ്പോൾ തന്നെ 2025 ഏപ്രിൽ മുതലും യൂണിറ്റിന് 12 രൂപയുടെ വർധയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതൊടൊപ്പം മാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെ 25 ശതമാനം കൂടിയ വില ഏപ്രിൽ മുതൽ തന്നെ ഈടാക്കാനുള്ള നീക്കത്തിലുമാണ് കെഎസ്ഇബി. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് സിങ്കിങ് ഫേസ് കണക്ഷൻ ഉള്ളവർക്കും ‘ടിഒഡി’ ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുമുണ്ട്.നാലു മാസം: യൂണിറ്റിന് കൂടുന്നത് 28 രൂപ
Source link