പ്രവാസികൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷ്വറൻസ്

തിരുവനന്തപുരം:പ്രവാസി മലയാളികൾക്കും കുടുംബാംഗങ്ങൾക്കും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നോർക്കയിലൂടെ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കളക്ടർ അദ്ധ്യക്ഷനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതി മാസത്തിലൊരിക്കൽ ചേർന്ന് പരാതികളിൽ നടപടിയെടുക്കും.18നും 60 വയസിനുമിടയിലുള്ള,പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്നവർക്കാണ് പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്ന് ആനുകൂല്യം കിട്ടുക.എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെൻഷൻകാരുമാണുള്ളത്.പ്രതിമാസം 8000ത്തോളം പ്രവാസികൾ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിരത്തോളം പേർ പുതുതായി പെൻഷന് അർഹത നേടുന്നുമുണ്ട്.അതിനാൽ പെൻഷൻ തുക വർദ്ധിപ്പിക്കുന്നതും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തുന്നതും ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും ടി.വി. ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Source link