വയനാട് വിഷയം സഭയിൽ ഉന്നയിച്ച് പ്രിയങ്ക

ന്യൂഡൽഹി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനു കേന്ദ്രസർക്കാർ അനുവദിച്ച സാന്പത്തിക സഹായം ഗ്രാന്റായി പ്രഖ്യാപിക്കണമെന്നു പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. ദുരന്ത ബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് വിഷയം പ്രിയങ്ക പാർലമെന്റിൽ അവതരിപ്പിച്ചത്.
ദുരന്തം സംഭവിച്ചതിനു പിന്നാലെ പ്രധാനമന്ത്രി സന്ദർശനം നടത്തിയെങ്കിലും പരിഹാരം കാണുന്നതിനോ സഹായം നൽകുന്നതിനോ ഇതുവരെ തയാറായിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു. ദുരന്തബാധിതർക്കു നൽകേണ്ട പരിഗണന കേന്ദ്രം നൽകിയില്ലെന്നും അവർ കുറ്റപ്പെടുത്തി.
Source link