മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിയുടെ പേരില്‍ അയ്യപ്പന് വഴിപാട് നടത്തി ഇച്ചാക്കയുടെ സ്വന്തം ലാലു

പത്തനംതിട്ട: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ശബരിമല ദര്‍ശനം നടത്തിയ നടന്‍ മോഹന്‍ ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് കഴിപ്പിച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജയാണ് ലാലേട്ടന്‍ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും ശബരിമലയില്‍ മോഹന്‍ ലാല്‍ വഴിപാട് നടത്തി.
തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് മോഹന്‍ ലാല്‍ ശബരിമലയിലെത്തി അയ്യന്റെ അനുഗ്രഹം തേടിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ലാലേട്ടന്‍ ശബരിമല സന്നിധിയില്‍ എത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹന്‍ലാല്‍ ഉഷപൂജ നടത്തിയത്.
പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കെയാണ് അദ്ദേഹം ശബരിമലയിലേക്ക് പോയത്.
മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ പ്രദര്‍ശനം. ഈ സമയത്ത് തന്നെ ആഗോള തലത്തിലും പ്രീമിയര്‍ ആരംഭിക്കും. ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ അടക്കം വന്‍ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Source link