യുഎഇയിൽ ഭക്ഷണം ഇനി പാഴാകാതിരിക്കാന്‍ ‘പ്ളേറ്റബിൾ’ ആപ്പില്‍ ലിസ്‌റ്റു ചെയ്യാം

ഭക്ഷണം പാഴാക്കുന്നതു തടയാന്‍ മലയാളിയുടെ നിക്ഷേപ പിന്തുണയുള്ള ബിസിനസ് ആശയം യുഎഇയിൽ ശ്രദ്ധേയമാകുന്നു. ‘പ്ളേറ്റബിള്‍’ (https://www.platablenow.com/) എന്ന ഈ ആശയത്തിന് പിന്തുണ നൽകുന്നത് മലയാളി വ്യവസായിയും നിക്ഷേപകനുമായ റാഷിദ് അസ്‌ലം ആണ്. മനുഷ്യത്വപരമായ വ്യവസായ നിക്ഷേപങ്ങൾ എന്ന ആശയത്തിനാണ് അദ്ദേഹം ഇവിടെ തുടക്കം കുറിച്ചിട്ടുള്ളത്. ‘ഹ്യൂമയ്ൻലി ഓണസ്‌റ്റ്’ എന്ന തന്റെ ആപ്തവാക്യത്തോട് ഒത്തു പോകുന്ന പദ്ധതിയാണ് പ്ളേറ്റബിൾ എന്ന് അദ്ദേഹം പറയുന്നു. യുഎഇയിൽ ദിവസവും ഹോട്ടലുകളിൽ 35% ഭക്ഷണമാണ് പാഴാകുന്നതെന്നാണു കണക്ക്. ഉച്ചഭക്ഷണം, വിരുന്നുകൾ, ആഘോഷങ്ങൾ തുടങ്ങിയവക്കുശേഷം അധികം വരുന്ന ഭക്ഷണമാണ് ഇതിലേറെയും. റമദാൻ കാലത്ത് ഈ അവസ്ഥ ഇരട്ടിയാകുമെന്നതും വസ്തുതയാണ്. ഹോട്ടലുകളിൽ ബാക്കിയാകുന്ന ഭക്ഷണം പ്ളേറ്റബിൾ ആപ്പിൽ ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. വിലകൂടിയ ഹോട്ടൽ ഭക്ഷണം കുറഞ്ഞവിലയ്ക്ക് ഓൺലൈനായി വാങ്ങാൻ സാധാരണക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഹോട്ടലുകൾക്കും ഉപഭോക്താക്കൾക്കും ഒരേസമയം ലാഭകരമായതും ലളിതമായി നടപ്പാക്കാന്‍ സാധിക്കുന്നതുമാണ് എന്നാണു വിലയിരുത്തല്‍. യുഎഇയിലെ പ്രവാസി സമൂഹത്തിന് സുപരിചിതനായ എ.പി അസ്‌ലത്തിന്റെ മകനാണ് റാഷിദ് അസ്‌ലം. ദുബായ് ഭരണാധികാരിയുടെ വിശ്വസ്തരിലൊരാളായിരുന്ന അസ്‌ലത്തിന്റെ പിന്തുടർച്ചക്കാരനായ റാഷിദ് ഇപ്പോൾ സുസ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്ളേറ്റബിൾ അത്തരം ഒരു നീക്കമാണ്. ഫുഡ് ആൻഡ് ബിവറേജ്, റീറ്റെയിൽ, ഹോസ്പിറ്റാലിറ്റി, ഗവണ്മെന്റ് സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ റാഷിദ് ഇതിനകം തന്നെ നിക്ഷേപം നടത്തിക്കഴിഞ്ഞു.
Source link