മുനമ്പം കമ്മിഷനിൽ സർക്കാരിന് തിരിച്ചടി; നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി ∙ മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിനു വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് വകയാണെന്നു വഖഫ് ബോർഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വഖഫ് വിഷയത്തിൽ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ഇതോടെ മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായർ കമ്മിഷൻ അസാധുവായി.മൂന്നു കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിച്ചത്. മുനമ്പം വിഷയത്തിൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതായിരുന്നു ആദ്യത്തേത്. ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇത്തരത്തിൽ കമ്മിഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടോ എന്നതായിരുന്നു മറ്റൊന്ന്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. മുനമ്പം ഭൂമി പ്രശ്നത്തിൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടോ എന്നതായിരുന്നു കോടതിക്കു മുൻപിലുണ്ടായിരുന്ന മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ ചോദ്യം.
Source link