CINEMA

ശബരിമലയിൽ അനുഗ്രഹം തേടി മോഹൻലാൽ; പമ്പയിൽ നിന്ന് കെട്ടുനിറച്ച് മലകയറി


ശബരിമലയിൽ ദർശനം നടത്തി മോഹൻലാൽ.അയ്യനെ കാണാൻ നടത്താൻ അദ്ദേഹം പമ്പയിലേക്കാണ് ആദ്യം എത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ച് അദ്ദേഹം മലകയറി. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ദർശനത്തിനായി എത്തിയിരുന്നു. മാർച്ച് 27 നാണ് മോഹൻലാൽ നായകനാവുന്ന ചിത്രം എമ്പുരാന്റെ റിലീസ്. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ. എമ്പുരാന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു കമ്മിറ്റ്മെറ്റുകൾ ഒഴിവാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് റിപ്പോർട്ടുകൾ. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 


Source link

Related Articles

Back to top button