BUSINESS

MANORAMA ONLINE ELEVATE മാറ്റുരയ്ക്കാൻ ഈസിഗോയും ഇൻവിഗ്രോ പെറ്റ് ഫുഡ്സും; ഒരു കോടി സ്വന്തമാക്കിയത് ആര്? മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-3 നാളെ


ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ എപ്പിസോഡ്-3 സംപ്രേഷണം നാളെ. ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യം. മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലുമാണ് സംപ്രേഷണം.ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ. പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ. ഇലക്ട്രിക് വാഹന രംഗത്ത് പുതുവിപ്ലവം തന്നെ സൃഷ്ടിക്കാനൊരുങ്ങുന്ന ഈസിഗോ, വമ്പന്മാർ അരങ്ങുവാഴുന്ന പെറ്റ് ഫുഡ് നിർമാണ, വിതരണ രംഗത്ത് മാറ്റുരയ്ക്കാനെത്തുന്ന മലയാളി കുടുംബ സംരംഭം ഇൻവിഗ്രോ പെറ്റ് ഫുഡ്സ് എന്നിവയാണ് മൂന്നാം എപ്പിസോഡിൽ നിക്ഷേപക പാനലിനു മുന്നിൽ പുത്തനാശയവുമായി എത്തുന്നത്. ഇവരിൽ ലക്ഷങ്ങളുടെ മൂലധന പിന്തുണ സ്വന്തമാക്കിയത് ആര്? കാണാം എപ്പിസോഡ്-3.


Source link

Related Articles

Back to top button