WORLD

ക്ലോസിങ് ടൈം.. നാടുകടത്തല്‍ വീഡിയോ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച് വൈറ്റ് ഹൗസ്


വാഷിങ്ടണ്‍: ഒരു നാടുകടത്തല്‍ വീഡിയോ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്. കൈകള്‍ ബന്ധിച്ച ഒരാളെ അതിര്‍ത്തി യു.എസ് ബോർഡർ പട്രോള്‍ സേന നാടുകടത്തുന്നതാണ് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്ത വീഡിയോയിലുള്ളത്. എന്നാല്‍ ‘ക്ലോസിങ് ടൈം’ എന്ന ഹിറ്റ് ഗാനം പശ്ചാത്തലത്തില്‍ ഉപയോഗിച്ചതാണ് അമേരിക്കയില്‍ വിവാദത്തിന് തിരികൊളുത്തിയത്.അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നടപടികളെ വിമര്‍ശിക്കുന്നവരെ പരിഹസിക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമമായാണ് വീഡിയോ വിലയിരുത്തുന്നത്. വിലങ്ങണിയിച്ചവരെ വിമാനത്തില്‍ കയറ്റുന്നതോടെയാണ് അവസാനിക്കുന്നത്. റോക്ക് ബാന്‍ഡ് സെമിസോണികിന്റെ 90-കളിലെ പ്രശസ്തമായ ഹിറ്റ് ഗാനത്തിലെ “Closing time, you don’t have to go home, but you can’t stay here,” വരികൾ പശ്ചാത്തലത്തിൽ ഉപയോ​ഗിച്ചുകൊണ്ടാണ് വൈറ്റ് ഹൗസ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീട്വീറ്റ് ചെയ്തു.


Source link

Related Articles

Back to top button