LATEST NEWS

ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശമാരുടെ ഒരു ആവശ്യത്തിനു കൂടി അംഗീകാരം


തിരുവനന്തപുരം ∙ ആശാ വര്‍ക്കര്‍മാര്‍ സമരത്തിന്റെ 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചതോടെ സമരക്കാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാര്‍ പറഞ്ഞു. സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.


Source link

Related Articles

Back to top button