ASTROLOGY

വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും; മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്?


ശരീരത്തിലെ കലകളും ചിഹ്നങ്ങളും ജീവിതത്തിൽ വരാനിരിക്കുന്ന സുഖദുഃഖങ്ങളുടെ ചിഹ്നം കൂടിയാണ്. അവയിൽ തന്നെ മറുകുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന മറുകുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ധാരണ നൽകുന്നവയാണ്. മറുകുകൾ സ്ഥിതി ചെയ്യുന്ന സ്ഥാനവും അവയുടെ നിറവും എല്ലാം ഭാഗ്യ നിർഭാഗ്യങ്ങളെ നിർവചിക്കും. അത്തരത്തിൽ മുഖത്തുണ്ടാവുന്ന ശുഭസൂചകങ്ങളായ മറുകുകൾ ഏതൊക്കെയാണെന്ന് നോക്കാം. നെറ്റിയിലെ മറുക് നെറ്റിയുടെ വലതുഭാഗത്ത് മറുകുണ്ടെങ്കിൽ ധാരാളം പണം സമ്പാദിക്കാനാകും എന്നതിന്റെ സൂചനയാണ് അത്. വിദേശയാത്രയ്ക്കുള്ള അനേകം അവസരങ്ങളും വന്നുചേരാൻ ഇടയുണ്ട്. അതേസമയം നെറ്റിയുടെ ഇടതുഭാഗത്താണ് മറുക് സ്ഥിതി ചെയ്യുന്നതെങ്കിൽ പണം സമ്പാദിച്ചാലും നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ താൽപര്യപ്പെടുന്ന ആളല്ല എന്നാണ് സൂചന. നെറ്റിയുടെ മധ്യഭാഗത്തുള്ള മറുക് വിജ്ഞാനത്തിന്റെ സൂചനയാണ്.കവിളിലെ മറുക് കവിളിലെ മറുക് സൗന്ദര്യത്തിന്റെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. പോസിറ്റീവായുള്ള കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാൻ ഇവർ ആഗ്രഹിക്കും. വലതു കവിളിലാണ് മറുകെങ്കിൽ മറ്റുള്ളവർക്ക് സ്നേഹവും സംരക്ഷണവും നൽകുന്നവരായിരിക്കും എന്നാണ് സൂചന. നേരെമറിച്ച് ഇടത് കവിളിൽ മറുകുള്ളവർ പൊതുവേ അന്തർമുഖരായിരിക്കും.


Source link

Related Articles

Back to top button