BUSINESS
പകുതിവില മാത്രം! ബവ്റിജസ് ഷോപ്പുകളിൽ ബ്രാൻഡിയുടെ ‘സ്റ്റോക്ക് ക്ലിയറൻസ്’ വിൽപന

തിരുവനന്തപുരം∙ ബവ്റിജസ് ഷോപ്പുകളിൽ ബ്രാൻഡിയുടെ ‘സ്റ്റോക്ക് ക്ലിയറൻസ്’ വിൽപന. ബ്ലൂ ഓഷ്യൻ ബവ്റിജസ് എന്ന കമ്പനിയാണു ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1,310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേഗം വിറ്റുതീർക്കുകയാണു ലക്ഷ്യം. സർക്കാരിനുള്ള നികുതി, ബവ്കോയുടെ കമ്മിഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Source link