CINEMA

നൃത്തത്തിനൊടുവിൽ വിതുമ്പി നവ്യ; നടിയുടെ അരികിലേക്ക് ഓടിയെത്തി ഒരു മുത്തശ്ശി


നൃത്തം ചെയ്യുന്നതിനിടയിൽ വികാരാധീനയായ നടി നവ്യ നായരെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിഞ്ഞത്. വിതുമ്പി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനായി കാണികൾക്കിടയിൽ നിന്ന് ഒരു മുത്തശ്ശി ഓടിയെത്തി. സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടിയുടെ അരികിലേക്ക് എത്താൻ ശ്രമിക്കുകയായിരുന്നു.ഇതു കണ്ട നവ്യ, മുത്തശ്ശിയെ തന്നോടു ചേർത്ത് ആശ്വസിപ്പിച്ചു. നവ്യയും മുത്തശ്ശിയുടെ കൈകളിൽ പിടിച്ച് മുഖത്തോട് ചേർത്തു. വികാരാധീനമായ ഈ രംഗം കണ്ടു കാണികളും കണ്ണീരണിഞ്ഞു. ആത്മീയമായ അനുഭവമാണിതെന്ന് നടി സ്വാസിക കമന്റ് ചെയ്തു. ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷം, കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ എന്നൊക്കെയാണ് വിഡിയോക്ക് വരുന്ന കമന്റുകൾ.


Source link

Related Articles

Back to top button