ആ റെക്കോർഡ് സുനിതയ്ക്കല്ല; അന്ന് ചതിച്ചത് റഷ്യൻ പേടകം, മൂന്ന് സഞ്ചാരികൾ നിലയത്തിൽ തങ്ങിയത് 371 ദിവസം


വാഷിങ്ടൻ∙ നാസയുടെയും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുടെയും ബഹിരാകാശ യാത്രികർ പലപ്പോഴും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) മാസങ്ങളോളം ചെലവഴിക്കാറുണ്ട്. ബോയിങ്ങിന്റെ പേടകം സ്റ്റാർലൈനിന്റെ പരീക്ഷണാർഥം ബഹിരാകാശ നിലയത്തിലേക്കുപോയ സുനിത വില്യംസും ബുച്ച് വിൽമോറും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഭൂമിയിലേക്കു മടങ്ങുന്നത് വൈകുകയും 286 ദിവസം അവിടെ താമസിക്കേണ്ടി വരികയും ചെയ്തു.ഇത്രയും ദിവസം ബഹിരാകാശത്തു തങ്ങുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഭൂമിയിൽ തിരിച്ചെത്തിയാലും അവർക്കു പെട്ടെന്നു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ട്. ഇതിനു മുൻപും ഒട്ടേറെ ബഹിരാകാശ സഞ്ചാരികൾ നിലയത്തിൽ പോകുകയും അവിടെ മാസങ്ങളോളം തങ്ങുകയും ചെയ്തിട്ടുണ്ട്. ആരൊക്കെയാണ് ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം തങ്ങിയിട്ടുള്ളത്? പരിശോധിക്കാം.∙ കൂടുതൽ ദിവസം തങ്ങിയത് റഷ്യക്കാർ


Source link

Exit mobile version