ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോടനുബന്ധിച്ചു പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 47.50 കോടി രൂപ (2 കോടി ദിർഹം) നൽകി.ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകുന്നതിനുമാണ് ഷെയ്ഖ് മുഹമ്മദ് 2,500 കോടി രൂപയുടെ (100 കോടി ദിർഹം) മൂല്യമുള്ള സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെന്റ് പ്രഖ്യാപിച്ചത്. റമസാൻ മാസത്തിൽ പ്രഖ്യാപിച്ച ജീവകാരുണ്യ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Source link
റമസാനോട് അനുബന്ധിച്ച് യുഎഇയുടെ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതി: 2 കോടി ദിർഹം നൽകി യൂസഫലി
