WORLD
ഫോണില്‍ നസ്രള്ളയുടെ ചിത്രം; "ബൈ-ബൈ റാഷാ"; യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക

വാഷിങ്ടൺ: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസ്രള്ളയോടും തീവ്രവാദികളോടും അനുഭാവം പുലർത്തുന്ന ഫോട്ടോകളും വീഡിയോകളും സെൽ ഫോണിന്റെ ഡിലീറ്റഡ് ഫോൾഡറിൽ കണ്ടെത്തിയതിനെ തുടർന്ന് യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക. റോഡ് ഐലൻഡിലെ ഡോക്ടറും ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ റാഷ അലവീഹിനെയാണ് നാടുകടത്തിയത്. റാഷയെ ലെബനനിലേക്ക് നാടുകടത്തിയതായി യുഎസ് അധികൃതർ അറിയിച്ചു. വൈറ്റ് ഹൗസ് ഡ്രൈവ്-ത്രൂ വിൻഡോയിൽ നിന്ന് കൈവീശുന്ന ഡൊണാൾഡ് ട്രംപിന്റെ ഫോട്ടോയ്ക്കൊപ്പം “ബൈ-ബൈ റാഷാ” എന്നുകുറിച്ചാണ് ഹോംലാൻഡ് സെക്യൂരിറ്റി എക്സ് പോസ്റ്റിലൂടെ നാടുകടത്തലിന്റെ വിവരം അറിയിച്ചത്.
Source link