LATEST NEWS

‘എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല; കയ്യിൽ ഒതുങ്ങുന്ന സാധനങ്ങളെടുത്ത് കാനഡയ്ക്ക് പറന്നു’


വാഷിങ്ടൻ∙ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമണിയിച്ചാണ് യുഎസ് തങ്ങളുടെ രാജ്യത്ത് അനധികൃതമായി തുടരുന്നവരെ നാടുകടത്തിയത്. ഏതൊരു മനുഷ്യനും അനുതാപത്തോടെ മാത്രം കാണാനാവുന്ന, പല മനുഷ്യരുടെയും നിസ്സഹായവസ്ത ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾ എത്ര പേരെ കണ്ണീരണിയിച്ചിട്ടുണ്ടാകും ? അപ്പോൾ കാരണം പോലും അറിയാതെ വീസ റദ്ദാക്കിയാലോ?ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഇന്ത്യൻ ഗവേഷക വിദ്യാർഥി ര​ഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ്സ് വീസ യുഎസ് റദ്ദാക്കിയത്. യുഎസിന്റെ നിയമനടപടികൾക്ക് വിധേയമാകാതെ സിബിപി ഹോം ആപ്പ് ഉപയോഗിച്ചാണ് അവർ സ്വമേധയാ രാജ്യം വിട്ടത്. യുഎസിലെ അനധികൃത കുടിയേറ്റക്കാർക്ക് സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സേവനമൊരുക്കുന്നതാണ് സിബിപി ആപ്പ്. കൊളംബിയ സർവകലാശാലയിൽ അർബൻ പ്ലാനിങ്ങിൽ (നഗരാസൂത്രണം) ഗവേഷണ വിദ്യാർഥിയായിരുന്നു രഞ്ജിനി. സുരക്ഷയെ മുൻനിർത്തിയാണ് താൻ കാനഡയിലേക്കു പറന്നതെന്ന് രഞ്ജനിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കയ്യിൽ ഒതുങ്ങാവുന്ന അവശ്യ വസ്തുകളുമെടുത്ത്, വളർത്തുപൂച്ചയെ സുഹൃത്തിനെയുമേൽപ്പിച്ചാണ് ലാഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് രഞ്ജനി കാനഡയിലേക്കു പോയത്. വീസ റദ്ദാക്കിയതിനു പിന്നാലെയാണ് ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൊളംബിയ സർവകലാശാലയിലെ രഞ്ജനിയുടെ അപ്പാർട്ട്മെന്റിലെത്തിയത്. ”ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് മാർച്ച് 5ന് തന്റെ വീസ റദ്ദാക്കിയത് അറിയിച്ചു കൊണ്ടുള്ള മെയിൽ ലഭിച്ചു. കാരണം അറിയാത്തതിനാൽ സർവകലാശാലയിലെ രാജ്യാന്തര വിദ്യാർഥികൾക്കായുള്ള ഓഫിസുമായി ബന്ധപ്പെട്ടു. യുഎസിൽ തുടരുന്ന കാലത്തോളം ഗവേഷണം തുടങ്ങാനാവുമെന്നാണ് അവർ അറിയിച്ചത്. പക്ഷേ ആ വാക്കുകൾക്ക് അൽപ്പായുസ് മാത്രമായിരുന്നു ഫലം’’– രഞ‍്ജനി ശ്രീനിവാസൻ പറഞ്ഞു.


Source link

Related Articles

Check Also
Close
Back to top button