BUSINESS
388 കോടിയുടെ ക്രമക്കേട് കേസിൽ അദാനി ഗ്രൂപ്പിന് ആശ്വാസം; സ്റ്റേ ആവശ്യവും അംഗീകരിച്ചില്ല

മുംബൈ∙ ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് രണ്ടാഴ്ചത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി അദാനി എന്റർപ്രൈസസിന് എതിരെ എസ്എഫ്ഐഒ 2012ൽ റജിസ്റ്റർ ചെയ്ത കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത് (Read Details). കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനിക്ക് അനുകൂല വിധിയുണ്ടായത്.
Source link