LATEST NEWS

Explainer എന്തിനാണ് ട്രംപിന് ഇത്ര താരിഫ് വാശി? ‘ബൂമറാങ്’ ആയിട്ടും അടങ്ങാത്തതെന്തേ?


യുഎസിന്റെ പ്രസിഡന്റ് ആയി രണ്ടാംവട്ടവും അധികാരമേറ്റ ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ലോക രാജ്യങ്ങളെയാകെ പിടിച്ചുലച്ചിരിക്കുന്നു. സ്വന്തം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഒരു ദാക്ഷിണ്യവുമില്ലാതെ ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടിയിരിക്കുകയാണ് ട്രംപ്. എന്നുവച്ചാൽ, അമേരിക്കക്കാർ വാങ്ങുന്ന സാധനങ്ങൾക്ക് ഇനിമുതൽ കൂടുതൽ വില നൽകേണ്ടി വരും. ഫലത്തിൽ, ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ വില 25, 50, 100, 200 ശതമാനമൊക്കെ വീതം കൂടും. പണപ്പെരുപ്പം കത്തിക്കയറും. എന്നിട്ടും എന്തിനാണ് ട്രംപിനിത്ര താരിഫ് വാശി?കാരണമുണ്ട്, ന്യായമുണ്ട്2024ൽ 1.2 ട്രില്യൻ (ലക്ഷം കോടി) ഡോളറാണ് യുഎസിന്റെ വ്യാപാരക്കമ്മി. സുമാർ 104 ലക്ഷം കോടി രൂപ. യുഎസിന്റെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് ഈ തുക. ലോകത്തെ ഒന്നാം നമ്പ‍ർ സാമ്പത്തികശക്തിയായ യുഎസിന് ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളുമായുള്ളത് വ്യാപാരക്കമ്മിയാണ്.


Source link

Related Articles

Back to top button