KERALAM

ആശാവർക്ക‌ർമാരുടെ ഓണറേറിയം ; മാനദണ്ഡങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് 7000 രൂപ ഓണറേറിയം ലഭിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പിൻവലിച്ചു. പത്ത് മാനദണ്ഡങ്ങളിൽ ഓരോന്നിനും എഴുന്നൂറ് രൂപ വീതം കട്ട് ചെയ്യുന്ന തരത്തിലുള്ള നിബന്ധനയാണ് പിൻവലിച്ചത്.

ഈ ഉപാധികൾ ഒഴിവാക്കിയെങ്കിലും പുതിയ ഉത്തരവിൽ ഏർപ്പെടുത്തിയ ഫിക്സഡ് ഇൻസെന്റീവിൽ പുതുതായി എട്ട് മാനദണ്ഡങ്ങൾ സർക്കാർ ഏ‌ർപ്പെടുത്തിയിട്ടുണ്ട്. ഇത് എട്ടും പാലിച്ചാൽ ഒരു ആശാവർക്കർക്ക് 3000 രൂപ ഇൻസെന്റീവ് കിട്ടും. ഈ ഇൻസെന്റീവിൽ മിനിമം 2000 രൂപയും പുതുതായി ഏർപ്പെടുത്തിയ ഫ്ലെക്സിബിൾ ഇൻസെന്റീവിൽ ( ഗർഭിണികളെ ആശുപത്രിയിലെത്തിക്കുക, കുട്ടികൾക്കു വാക്സിനേഷൻ ഉറപ്പാക്കുക, പ്രസവം കഴിഞ്ഞവരെ സന്ദർശിക്കുക ഉൾപ്പെടെ ) 500 രൂപയും നേടുന്നയാൾക്ക് മാത്രമേ 7000 രൂപ ഓണറേറിയത്തിന് അർഹതയുള്ളൂ എന്നാണ് പുതിയ വ്യവസ്ഥ. അപ്പോൾ കുറഞ്ഞത് 9500 രൂപ ഓണറേറിയം ലഭിക്കും. ഫിക്സഡ് ഇൻസെന്റീവായ 3000 രൂപയിൽ ആയിരം മാത്രം ലഭിക്കുന്ന ഒരാൾക്ക് ഓണറേറിയം 3500 ആയി കുറയും. ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച ഉപരോധത്തിനിടെയാണ് ഉപാധികൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.


Source link

Related Articles

Back to top button