INDIA

പെരുന്നാൾ യാത്ര: ആർടിസികളിൽ ടിക്കറ്റില്ല; സ്വകാര്യ ബസുകളിൽ തീവെട്ടിക്കൊള്ള


ബെംഗളൂരു ∙ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ കേരളത്തിലേക്കു മടങ്ങുന്നവരുടെ തിരക്കിനെ തുടർന്ന് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. 28, 29 ദിവസങ്ങളിൽ മലബാർ മേഖലയിലേക്കുള്ള സർവീസുകളിലാണു തിരക്കേറെയും. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ചുരുക്കം ടിക്കറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ടേക്ക് സ്വകാര്യ എസി സ്ലീപ്പറിൽ 2500–2900 രൂപയും നോൺ എസി സീറ്ററിൽ 1500–1700 രൂപയുമാണ് നിരക്ക്. കണ്ണൂരിലേക്ക് 2400–2500 രൂപയാണ് നിരക്ക്. മലപ്പുറം, നിലമ്പൂർ, വടകര, തലശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കും സ്പെഷൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.∙ വിഷുവിനു സ്പെഷൽ ബസ്


Source link

Related Articles

Back to top button