LATEST NEWS
ബത്തേരിയിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ അറസ്റ്റിൽ

ബത്തേരി∙ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷിനെയാണ് (39) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയത്തിലെ പതിനാറുകാരനെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.വിദ്യാർഥികളെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 2024 സെപ്റ്റംബറിനു ശേഷം പലപ്പോഴായി മറ്റ് അധ്യാപകർ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം.
Source link